തിരഞ്ഞെടുപ്പ് അവലോകനം റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കേണ്ടെന്ന് സിപിഐ തീരുമാനം

Advertisement

തിരുവനന്തപുരം.മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നുവെന്ന് സിപിഐ എക്‌സിക്യുട്ടീവിൽ
വിലയിരുത്തൽ.ഈഴവ സമുദായത്തിന്റെ അടക്കം വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായി.ചില മേഖലകളിൽ ലഭിച്ചുകൊണ്ടിരുന്ന നായർ സമുദായ വോട്ടുകളും നഷ്ടമായി.മുന്നണിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന 5% ക്രൈസ്തവ വോട്ടുകൾ ഇത്തവണ നഷ്ടപ്പെട്ടു.
ഭരണവിരുദ്ധ വികാരവും തോൽവിക്ക് കാരണമായെന്ന് സിപിഐ എക്സിക്യൂട്ടീവ്
വിലയിരുത്തുന്നു.സാമുദായിക വിഭജനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ പാർട്ടിക്കു മുന്നണിക്കും ആയില്ലെന്നും വിമർശനം
ഉയർന്നു.സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് അവലോകനം റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കേണ്ടെന്നും സിപിഐ എക്സിക്യൂട്ടീവ് തീരുമാനമെടുത്തു.