പ്ലസ് വൺ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അനുസരിച്ചുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് അവസാനിക്കും

Advertisement

തിരുവനന്തപുരം . പ്ലസ് വൺ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അനുസരിച്ചുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് അവസാനിക്കും.
ഇന്ന് വൈകിട്ട് 5 വരെയാണ് സപ്ലിമെൻററി അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടാൻ സമയം അനുവദിച്ചിട്ടുള്ളത്.
ആദ്യ സപ്ലിമെൻററി അലോട്ട്മെൻ്റിൽ പ്രവേശനം ലഭിച്ചത് 30245 വിദ്യാർത്ഥികൾക്കാണ്.
മലപ്പുറത്ത്
9880 വിദ്യാർത്ഥികൾ ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്താണ്. രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്ത് അധിക താൽക്കാലിക ബാച്ചുകൾ തുടങ്ങുന്നതിൽ നാളെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.