പാലക്കാട്. വീട്ടിലെ നിധി കണ്ടെത്തിതരാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണ്ണം തട്ടി വ്യാജ സിദ്ധന്‍,പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായയിലാണ് സംഭവം,വീട്ടമ്മയുടെ പരാതിയില്‍ തിരുമിറ്റക്കോട് സ്വദേശി റഫീഖ് മൗലവിയെ പൊലീസ് പിടികൂടി,ഇയാള്‍ നേരത്തെയും സമാനരീതിയിലുളള തട്ടിപ്പിന് പിടിയിലായിട്ടുണ്ട്
ഫേയ്‌സ്ബുക്കിലൂടെ സാമ്പത്തിക ബാധ്യത മാറ്റിത്തരാമെന്ന് വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് മാര്‍ച്ച് പത്തിന് വ്യാജ സിദ്ധന്‍ നെല്ലായയിലെ വീട്ടിലെത്തിയത്,നിധി പൊങ്ങി വരാന്‍ വീട്ടിലുളള സ്വര്‍ണ്ണം മാറ്റണമെന്ന് നിര്‍ദേശം നല്‍കി,മറ്റെവിടേക്കും മാറ്റണ്ട താനയക്കുന്ന ദൂതന്‍ കൈവശം സ്വര്‍ണ്ണം നല്‍കിയാല്‍ മതിയെന്ന്ും ചട്ടം കെട്ടി,ദൂതനായി റഫീഖ് തന്നെ വന്ന് സ്വര്‍ണ്ണം വാങ്ങി മുങ്ങി,ഒരാഴ്ച കഴിഞ്ഞാല്‍ നിധി പൊങ്ങുമെന്നാണ് പറഞ്ഞത്,ഒരാഴ്ച കഴിഞ്ഞും പൊങ്ങാത്തതിനെതുടര്‍ന്ന് സിദ്ധനെ ബന്ധപ്പെട്ടപ്പോള്‍ കുറച്ച് കാര്യങ്ങള്‍ കൂടി ശരിയാകാനുണ്ടെന്ന് അറിയിച്ചു,മാര്‍ച്ച് 23ന് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെയാണ് വീട്ടമ്മക്ക് കബളിപ്പിക്കപ്പെട്ടെന്ന് ഉറപ്പായത്,ഉടന്‍ പൊലീസില്‍ പരാതി നല്‍കി,ഇന്നലെ വൈകീട്ടോടെയാണ് പൊലീസിന് പ്രതിയെ പിടികൂടാനായത്,ഇയാള്‍ക്കെതിരെ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ 10 വര്‍ഷം മുന്‍പ് ഇതേ തരത്തില്‍ ഉള്ള കേസ് ഉള്ളതയും പല സ്ഥലങ്ങളില്‍ ചെന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായും പോലീസ് പറയുന്നു.വഞ്ചനകുറ്റത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു