തിരുവനന്തപുരത്ത് കോളറ

Advertisement

തിരുവനന്തപുരം. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരണം. നെയ്യാറ്റിൻകര കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 12 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്.

പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് തുടങ്ങി. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ 12 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗ ലക്ഷങ്ങളോടെ മരിച്ച അനുവിന് കോളറ സ്ഥിരീകരിച്ചിട്ടില്ല. അനുവിന്‍റെ സ്രവ സാമ്പിള്‍ പരിശോധിക്കാൻ സാധിക്കാത്തതാണ് കാരണം. അനുവിൻറെ വീട്ടിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തൊളിക്കോട് മലയടി സ്വദേശിയാണ് 26കാരനായ അനു. വിതുര താലൂക്കാശുപത്രി സൂപ്രണ്ടിൻറെ നേതൃത്വത്തി ആരോഗ്യ പ്രവർത്തകർ എത്തി കിണറും പരിസരവും ക്ലോറിനേഷൻ നടത്തി.

കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.