തിരുവനന്തപുരം .ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തു കെ സുരേന്ദ്രൻ. ജി സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും
തെറ്റ് ചൂണ്ടികാണിച്ച് രക്തസാക്ഷികളായി വരുന്നവരെ സ്വീകരിക്കാൻ കെൽപ്പുള്ള മുന്നണി ഇന്ന് കേരളത്തിലുണ്ടെന്നും കെ സുരേന്ദ്രൻ. സിപിഐഎം തെറ്റ് തിരുത്തുന്നതിന് പകരം തെരഞ്ഞെടുപ്പിന് തിരിച്ചടിച്ച ജനവിഭാഗങ്ങളുടെ മേൽ കൈ ഉയർത്താനാണ് ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വിശാല നേതൃ യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുന്നതിനിടയാണ് കെ സുരേന്ദ്രൻ, സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി ക്ഷണിച്ചത്.
തെരഞ്ഞെടുപ്പ് പരാജയം പിണറായി വിജയനും, എം വി ഗോവിന്ദനും സ്വയം കൃതാർത്ഥം. പച്ചക്കുതിരയിൽ എഴുതിയതുകൊണ്ട് കാര്യമില്ല തെറ്റു ചെയ്ത നേതാക്കളുടെ തെറ്റു തിരുത്തണം.മകനും മകളും മകളുടെ ഭർത്താവും ചേർന്ന സിൻഡിക്കേറ്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നത്. ആലപ്പുഴയിലെ കളയല്ല ആദ്യം പിഴുതു മാറ്റേണ്ടതെന്നും കെ സുരേന്ദ്രൻ.
ഭൂരിപക്ഷ സമുദായത്തിലെ സാമൂഹിക- സാമുദായിക സംഘടനകളെയും നേതാക്കളെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സി പി ഐ എം നടത്തുന്ന ശ്രമം ബി ജെ പി ചെറുക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശാല നേതൃ യോഗം ഉദ്ഘാടനം ചെയ്തു.ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ പ്രവർത്തകരെ അഭിസംബോധന ചെയ്യും.