വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും,എസ്എഫ്ഐ വിട്ട വിദ്യാർഥിയോട് നേതാവിന്‍റെ ഭീഷണി

Advertisement

പുനലൂർ . എസ്എഫ്ഐ വിട്ടതിന് പിന്നാലെ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം പുനലൂർ എസ് എൻ കോളേജ് വിദ്യാർത്ഥി വിഷ്ണു മനോഹരനെയാണ് ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദിക്കുമെന്നാണ് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമൽ തെന്മലയുടെ ഭീഷണി.

എസ്എഫ്ഐയിൽ നിന്ന് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം.സംഘടന വിട്ട വിഷ്ണു മനോഹരനെ വീട്ടുകാരുടെ മുന്നിലിട്ട് മർദ്ദിക്കും എന്നാണ് എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമൽ തെന്മലയുടെ ഭീഷണി.

പുനലൂർ എസ് എൻ കോളേജിൽ സാംസ്കാരിക സംഘടനയിൽ ചേരുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് വിഷ്ണു മനോഹരൻ എസ്എഫ്ഐയിൽ നിന്നും രാജിവെച്ചത്. എസ്എഫ്ഐ അംഗത്വം ഉപേക്ഷിച്ച വിഷ്ണു കഴിഞ്ഞദിവസം എഐസ്എഫ് അംഗത്വം സ്വീകരിച്ചിരുന്നു. അതേസമയം വിഷയത്തെക്കുറിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.