കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ നേടാന്‍ സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കണ്‍സഷന്‍ അനുവദിക്കുകയെന്നും ബസ് ഉടമകള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം ഏറ്റിരുന്നു. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ തീരുമാനം.
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഭയന്ന് പല ജീവനക്കാരും ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.