പി എസ് സി കോഴ ആരോപണത്തിൽ ഏത് അന്വേഷണത്തിനും തയ്യാറാണെന്നു മുഖ്യമന്ത്രി,വാങ്ങിയ കാശ് തിരികെ കൊടുത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ്

Advertisement

തിരുവനന്തപുരം. പി.എസ്.സി കോഴ ആരോപണത്തിൽ ഏത് അന്വേഷണത്തിനും തയ്യാറാണെന്നു
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.വാങ്ങിയ കാശ് തിരികെ കൊടുത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് സബ്മിഷനിൽ ആരോപിച്ചു.
ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് പാർട്ടി വിശദികരണം തേടും

തുടർച്ചയായ രണ്ടാം ദിവസവും പി.എസ്.സി കോഴ ആരോപണം നിയമസഭയിൽ പ്രതിപക്ഷം ഉയർത്തി.പി.എസ്‌.സിയെ സംശയ നിഴലിൽ ആക്കിയെന്നും,കേസെടുക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ലെന്നും വി.ഡി.സതീശൻ.പരാതി ഒത്തുതീർപ്പാക്കാൻ സിപിഐഎമ്മും സർക്കാരും ഇടപെടുകയാണെന്നും പ്രതിപക്ഷത്തിന്റെ ആക്ഷേപം

ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നിയമനങ്ങളിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നടപടികൾ സുതാര്യമാണെന്നും മുഖ്യമന്ത്രി.
സബ്മിഷന് പിന്തുണ നൽകാൻ ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് നൽകിയ പരാതി മാത്രമാണ് ലഭിച്ചതെന്നും
മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ

മുഖ്യമന്ത്രിയുടെ മറുപടി അംഗീകരിക്കാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.ഇന്ന് ചേർന്ന അവൈലബിൾ ജില്ലാ സെക്രട്ടേറിയറ്റിലാണ് പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാൻ തീരുമാനിച്ചത്.പി.എസ്സി കോഴ ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ്റെ പ്രതികരണം.

അതേ സമയം കോഴ ആരോപണം പ്രമോദ് കോട്ടൂളി തള്ളി പൂർണമായും തള്ളി.താൻ പണം വാങിയിട്ടില്ലെന്നും അത്തരമൊരു ചരിത്രം തനിക്കില്ലെന്നുമായിരുന്നു പ്രതികരണം.