ഇന്ത്യയുടെ വ്യവസായ വാതായനമായി വിഴിഞ്ഞം മാറാന്‍ ദിവസങ്ങള്‍ മാത്രം

Advertisement

തിരുവനന്തപുരം. വിഴിഞ്ഞത്ത് എത്തുന്ന മദർഷിപ്പ് സാൻ ഫെർണാണ്ടോയെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വീകരിക്കും. തുറമുഖത്തിൻ്റെ ട്രയൽ റൺ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സനോവൽ മുഖ്യ അതിഥിയാകും. കപ്പലിനെ സ്വീകരിക്കാൻ തുറമുഖം സജ്ജമായെന്ന് മന്ത്രി വി എൻ വാസവൻ.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനി ആയ മേഴ്‌സ്‌കിൻ്റെ കൂറ്റൻ മദർഷിപ്പ് നാളെ അർധരാത്രിയോടെ വിഴിഞ്ഞത്തിന് അടുത്ത് പുറംകടലിൽ എത്തും. വ്യാഴാഴ്ച രാവിലെയാണ് തുറമുഖത്ത് അടുപ്പിക്കുന്നത്. സാൻ ഫെർണാണ്ടോ എന്ന കപ്പലിന് വെള്ളിയാഴ്ച വൻ സ്വീകരണം നൽകും.

ശനിയാഴ്ചയും, ഞായറാഴ്ചയും രണ്ട് ഫീഡർ കപ്പലുകൾ വിഴിഞ്ഞത്ത് എത്തും. സാൻ ഫെർണാണ്ടോ ഇറക്കിയ ചരക്കുകൾ ഫീഡർ കപ്പലുകളിൽ കയറ്റി മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ട് പോകും. ട്രയൽ റണ്ണിൻ്റെ ഭാഗമായി സെപ്റ്റംബർ വരെ നിരവധി കപ്പലുകൾ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ മന്ത്രി വ്യക്തമാക്കി. ഡിസംബറിന് മുമ്പ് തന്നെ കമ്മീഷൻ ചെയ്യാൻ കഴിഞ്ഞേക്കും എന്നാണ് വിലയിരുത്തൽ.

Advertisement