കോൺഗ്രസ് ഇത്തിൾകണ്ണി പാർട്ടി ,ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

Advertisement

തിരുവനന്തപുരം. കോൺഗ്രസ് ഇത്തിൾകണ്ണി പാർട്ടി എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ .
13 സംസ്ഥാനങ്ങളിൽ വട്ടപ്പൂജ്യമായ കോൺഗ്രസ്, പ്രാദേശിക പാർട്ടികളുടെ വോട്ടുകൾ കൊണ്ടാണ് പലയിടത്തും ജയിക്കുന്നതെന്നും ജെ പി നദ്ദ പരിഹസിച്ചു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയുമെന്നും ബി.ജെ.പി ദേശീയാധ്യക്ഷൻ. മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി ക്ഷണിച്ച് കെ സുരേന്ദ്രൻ.

തിരുവനന്തപുരത്ത് നടന്ന ബി.ജെ.പി വിശാല നേതൃയോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെ.പി നദ്ദ . ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ മുന്നേറ്റത്തിന് നദ്ദ സംസ്ഥാന ബിജെപിയെ അഭിനന്ദിച്ചു.
ആറ്റിങ്ങലിലെയും തിരുവനന്തപുരത്തയും പരാജയത്തിന് വിജയത്തിൻ്റെ മധുരം.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയുമെന്നും ബി.ജെ.പി ദേശീയാധ്യക്ഷൻ.

പ്രാദേശിക പാർട്ടികളുടെ വോട്ടുകൾ കൊണ്ട് ജയിക്കുന്ന ഇതിൽ കണ്ണി പാർട്ടിയാണ് കോൺഗ്രസ് എന്ന് പരിഹാസം. ഇതിനിടെ മുതിർന്ന സി.പി.ഐ എം നേതാവ് ജി സുധാകരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടിയിലേക്ക് പരോക്ഷമായി ക്ഷണിക്കുകയും ചെയ്തു.പഞ്ചായത്ത്‌ തലം മുതലുള്ള നേതാക്കൾ പങ്കെടുത്ത വിശാല നേതൃയോഗത്തോടെ
ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.