പി എസ് സി കോഴ , പ്രമോദ് കോട്ടുളിയോട് വിശദീകരണം തേടി ജില്ലാ നേതൃത്വം

Advertisement

കോഴിക്കോട്. പി എസ് സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടുളിയോട് വിശദീകരണം തേടി ജില്ലാ നേതൃത്വം. 22 ലക്ഷം രൂപ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രമോദ് വാങ്ങിയെന്നാണ് ആരോപണം. നോട്ടീസിന് നൽകുന്ന മറുപടി ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റും , ജില്ലാ കമ്മറ്റിയും ചർച്ച ചെയ്യും. തുടർന്നാകും നടപടി ഉണ്ടാകുക. പ്രമോദിൻ്റെ മറുപടി കിട്ടിയ ശേഷമാകും സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വം വിശദീകരണം നൽകുക. ഇന്നലെ വൈകിട്ട് ചേർന്ന ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ നടപടി ഉണ്ടാകുമെന്ന ഉറപ്പ് പി മോഹനൻ നൽകിരുന്നു. അംഗങ്ങളും നടപടി വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ നിയമ വശങ്ങൾ പരിശോധിച്ച ശേഷമാകും പൊലീസ് നടപടി ഉണ്ടാക്കുക. അതേ സമയം കോഴ ആരോപണം തള്ളി നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രമോദ് കോട്ടുളി .