വാർത്താനോട്ടം

Advertisement


2024 ജൂലൈ 10 ബുധൻ

BREAKING NEWS

👉പനി ,കോളറ തിരുവനന്തപുരത്ത് ജാഗ്രതാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം

👉 മലയാറ്റൂർ ഇല്ലിത്തോട്ടിൽ പുലർച്ചെ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു

👉പി എസ് സി കോഴ ആരോപണം; സി പി എം വിശദീകരണം തേടി

👉ഇ പി ജയരാജനെതിരെ സി പി ഐ സംസ്ഥാന കൗൺസിലിൽ വിമർശനം

👉സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ കടന്നു

🌴 കേരളീയം🌴

🙏പിഎസ്സി ബോര്‍ഡ് അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ഇത് ഗുരുതര വീഴ്ചയാണെന്നും ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതായിട്ടും ജില്ലാ ഘടകം മുഖവിലക്ക് എടുത്തില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്.

🙏 ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയില്‍ ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയായ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളും, 45,500 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്. വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

🙏 വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായെന്നും ട്രയല്‍ ഓപ്പറേഷന്‍ ജൂലൈ 12 ന് ആരംഭിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍. ജൂലൈ 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യത്തെ കണ്ടെയ്‌നര്‍ കപ്പല്‍ ‘സാന്‍ ഫെര്‍ണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.

🙏 ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകം. പോസ്റ്റ്മോര്‍ട്ടത്തില്‍ ആണ് കൊലപാതകം ആണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ്
അറസ്റ്റ് ചെയ്തു.

🙏 അനുമതി വാങ്ങാതെ മണിപ്പൂരില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചെന്നു കണ്ടെത്തല്‍. തിരുവല്ല സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനത്തില്‍ താമസിപ്പിച്ചിരുന്ന 28 കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. നടത്തിപ്പുകാര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും ശിശു ക്ഷേമ സമിതി വ്യക്തമാക്കി.

🙏 തൃശൂര്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവീലര്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണിലുണ്ടായ അഗ്നിബാധയില്‍ ഒരു മരണം. വെല്‍ഡിംഗ് തൊഴിലാളിയായ പാലക്കാട് ആലത്തൂര്‍ കാവശ്ശേരി അമ്പലക്കാട് നിബിന്‍ (22) ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി പ്രതികരിച്ചു.

🙏 റഷ്യയുടെ അടുത്ത സുഹൃത്തായി ഇന്ത്യയെ കാണുന്നതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റഷ്യന്‍ യാത്ര ലോകം മുഴുവന്‍ ഉറ്റു നോക്കുന്നത് ആദ്യമായിട്ടാണ്. യുക്രൈന്‍ വിഷയത്തില്‍ ഇന്നലെ തുറന്ന ചര്‍ച്ച നടന്നുവെന്നും കീവിലെ കുട്ടികളുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

🙏 ആത്മീയ ആചാര്യന്‍ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി . ഒരു കുട്ടിയുടെ നാവില്‍ ചുംബിച്ച സംഭവത്തിലാണ് ഹര്‍ജി . കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹര്‍ജി നല്‍കിയത്.

🙏 മുംബൈയില്‍ ശിവസേന ഷിന്‍ഡേ വിഭാഗം നേതാവിന്റെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി മിഹിര്‍ ഷാ അറസ്റ്റില്‍. 24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.

🙏 പശ്ചിമബംഗാളില്‍ വനിതയെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കമര്‍ഹാടിയില്‍ നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ കേസെടുത്തെന്നും ദൃശ്യങ്ങളിലുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും ബംഗാള്‍ പൊലീസ് അറിയിച്ചു.

🙏 ഗോമാംസം കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂര്‍ ഔദ്യോഗിക അനുമതി നല്‍കിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ- ബംഗ്ലദേശ് അതിര്‍ത്തിയില്‍ ഗോമാംസം കടത്തുന്നതിനുള്ള അനുമതിപത്രം കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ബിഎസ്എഫിന് നല്‍കിയെന്നാണ് ആരോപണം.

🙏 ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ സേന ഊര്‍ജിതമാക്കിയിട്ടുണ്ട്.

🇦🇴 അന്തർദേശീയം 🇦🇽

🙏 ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി . ഇത്തരം വാഹനങ്ങള്‍ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും അമേരിക്കയില്‍ നടന്ന
ചര്‍ച്ചകളില്‍ ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

🙏 ഇസ്രയേലിന്റെ മനഃപൂര്‍വമുള്ള പട്ടിണിക്കിടല്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധസംഘം. ഇത് വംശഹത്യയുടെ സ്വഭാവത്തിലുള്ള അക്രമമാണെന്നും ഇസ്രയേലിന്റെ നടപടി ഗാസയിലുടനീളം ക്ഷാമത്തിനിടയാക്കിയെന്നും പത്തുപേരുള്‍പ്പെട്ട സ്വതന്ത്രവിദഗ്ധരുടെ സംഘം പ്രസ്താവനയില്‍ പറഞ്ഞു.

കായികം 🏏

🙏 മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്.

🙏 യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ഒമ്പതാം മിനിറ്റില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്.

Advertisement