കോഴിക്കോട് – മടപ്പള്ളി കോളേജ് വിദ്യാർഥിനികളെ സീബ്രാ ലൈനിൽ വച്ച് ബസ്സിടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അയ്യപ്പൻ എന്ന ബസ്സിലെ ഡ്രൈവർ
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബാണ് ആണ് പിടിയിലായത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി തുടരുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Home News Breaking News വിദ്യാർഥിനികളെ സീബ്രാ ലൈനിൽ വച്ച് ബസ്സിടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ