സുനീർ ചെറുപ്പം, ഇനിയും സമയമുണ്ടായിരുന്നു, മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണം സിപിഐ കൗണ്‍സിലില്‍ വിലയിരുത്തല്‍

Advertisement

തിരുവനന്തപുരം . രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ കൗണ്‍സിലില്‍ തർക്കം.പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് സിപിഐ കൗണ്‍സിലിൽ വി എസ് സുനില്‍കുമാര്‍. സുനീർ ചെറുപ്പമെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനിൽകുമാർ. പ്രകാശ് ബാബുവിനെ അയക്കണമായിരുന്നുവെന്ന് സുനില്‍കുമാര്‍

വി എസ് സുനില്‍കുമാറിനെ കൗൺസിലിൽ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍. 40 വയസിന് മുന്‍പ് എം.എല്‍.എയും 50 ന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ തിരിച്ചടിച്ചു.

മന്ത്രിമാർ എക്‌സിക്യുട്ടീവിൽ ഉണ്ടാകും, മന്ത്രിമാരെ എക്സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കില്ല. സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്ന് മന്ത്രിമാരെ ഒഴിവാക്കണമെന്ന് ആവശ്യം തള്ളി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

താന്‍ മന്ത്രിയായിരുന്നപ്പോള്‍ എക്സിക്യൂട്ടീവിലുണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വത്തിന്‍റെ മറുപടി. മന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളില്‍ തുടരുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു വിമര്‍ശനം. ധനവകുപ്പിനെതിരെ കടുത്ത വിമർശനം. ധനവകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ കടുത്ത വിമർശനം. തോൽവി വിലയിരുത്തുന്നവർ മാടമ്പള്ളിയിലെ രോഗി ധനവകുപ്പെന്ന് തിരിച്ചറിയണമെന്ന് പ്രതിനിധികൾ. ധനവകുപ്പിന്റെ കെടുകാര്യസ്ഥത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി
വിലയിരുത്തൽ തെറ്റ്. തെരഞ്ഞെടുപ്പ് തോൽവി യിലെ വോട്ട് നഷ്ട വിലയിരുത്തലിൽ തെറ്റെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായം. ജാതി മതസംഘടനകളുടെ വോട്ട് ചോർന്നു എന്ന വിലയിരുത്തൽ തെറ്റാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ചേരുന്ന വിലയിരുത്തൽ അല്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ വോട്ട് നഷ്ടമായി എന്നതാണ് വസ്തുത. അതിൽ ഊന്നി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും അഭിപ്രായം

Advertisement