ആലുവ.പ്രതിഷേധങ്ങൾക്ക് പിന്നാലെ പോക്സോ പ്രകാരം കാലടി സർവകലാശാലയിലെ മുൻ എസ്എഫ്ഐ നേതാവ്
രോഹിത്തിന്റ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല എഫ് ബി പേജിൽ പങ്കുവെച്ചത്തിനാണ് അറസ്റ്റ്.
ഇരുപതോളം വരുന്ന പെൺകുട്ടികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല പേജിൽ പങ്കുവെച്ചതിന് രോഹിത്തിനെ കാലടി പോലീസ് അറസ്റ്റ് ചെയ്ത സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പോലീസിന്റേത് എസ്എഫ്ഐ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു.
പിന്നാലെയാണ് ഇന്നലെ രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല സൈറ്റിൽ പങ്കുവെച്ചതിന് ഇയാൾക്കെതിരെ പോക്സോ കൂടി ചുമത്തിയാണ് രണ്ടാമത്തെ അറസ്റ്റ്. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർഥിയുടെ സഹോദരിയുടെ ചിത്രമാണ് രോഹിത് പങ്കുവെച്ചത്.
മുൻ എസ്എഫ്ഐ നേതാവിനെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്
കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.