ധാർഷ്ട്യവും പുച്ഛവും പരിഹാസവും ആരുടേത്, പ്രതിപക്ഷനേതാവും മന്ത്രിയും തര്‍ക്കം

Advertisement

തിരുവനന്തപുരം.പ്രതിപക്ഷനേതാവിന്റെ പെരുമാറ്റത്തെ ചൊല്ലി മന്ത്രി എം ബി രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോര്. പ്രതിപക്ഷ നേതാവിന് ധാർഷ്ട്യവും പുച്ഛവും പരിഹാസവുമാണെന്ന് മന്ത്രി എം. ബി രാജേഷ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും ആരോഗ്യമന്ത്രിയേയും പരിഹസിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്.എന്നാൽ ധാർഷ്ട്യം പുച്ഛം പരിഹാസം തുടങ്ങിയവയുടെ ചാപ്പ തന്റെ മേൽ കുത്തേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതിനു ചേരുന്നയാൾ അപ്പുറത്തുണ്ട്.പ്രതിപക്ഷ നേതാവ് തനിക്കെതിരെ വിരൽ ചൂണ്ടി സംസാരിച്ചുവെന്ന് മന്ത്രി ആർ ബിന്ദു ആരോപിച്ചു.