കാര്‍ കുളമാക്കി വിവാദത്തിലായ സഞ്ജു ടെക്കിയെ മുഖ്യാതിഥിയാക്കി നിശ്ചയിച്ച മാഗസിൻ പ്രകാശവും കുളമായി

Advertisement

ആലപ്പുഴ . മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഏറ്റവും ഉയർന്ന നടപടി നേരിട്ട സഞ്ജു ടെക്കിയെ മുഖ്യാതിഥിയാക്കി ആലപ്പുഴ മണ്ണഞ്ചേരി സർക്കാർ സ്കൂളിലെ മാഗസിൻ പ്രകാശന പരിപാടി. സംഭവം വിവാദമായതോടെ സഞ്ജു ടിഎസ് പരിപാടിയിൽ നിന്ന് പിന്മാറി. വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നു.

സിപിഐഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് സഞ്ജുവിനെ മുഖ്യാതിഥിയാക്കിയത്.
ഓടുന്ന കാറിൽ സിമ്മിംഗ് പൂൾ ഒരുക്കിയത് ഉൾപ്പടെ ഗതാഗത നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ ശിക്ഷ അനുഭവിച്ച ആളാണ് സഞ്ജു ടെക്കി. കേസിന്റെ നടപടികൾ കോടതിയിൽ തുടരുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്നാണ് നോട്ടീസിൽ സഞ്ജുവിനെ വിശേഷിപ്പിച്ചത്. നാട്ടുകാരൻ എന്ന നിലയിലാണ് സഞ്ജുവിനെ മാഗസിൻ പ്രകാശനത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ നോട്ടീസിൽ അടക്കം ചിത്രവും പേര് ഉൾപ്പെടുത്തി പരസ്യപ്പെടുത്തിയതോടെ സംഭവം വിവാദമായി. ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ആറ് റിയാസ് ആയിരുന്നു പരിപാടിയുടെ സംഘാടകൻ. ഒടുവിൽ സംഭവം വിവാദമായതോടെ സഞ്ജു തന്നെ പരിപാടിക്ക് വരുന്നില്ല എന്ന് നിലപാട് അറിയിച്ചതായി സംഘാടകർ പറയുന്നു.

Advertisement