കപ്പലിറങ്ങിയ വികസനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം

Advertisement

തിരുവനന്തപുരം.വിഴിഞ്ഞം തുറമുഖത്ത് കൂറ്റൻ മദർഷിപ്പ് അടുത്തു.ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ടോട് കൂടിയാണ് തുറമുഖത്തേക്ക് സ്വീകരിച്ചത്. ബർത്തിങ്‌ പൂർത്തിയാക്കി കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കി തുടങ്ങി.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകി രാവിലെ ഏഴു മണിയോടെ സാൻഫെർണാണ്ടോ കേരളത്തിന്റെ കണ്ണിൽ
തെളിഞ്ഞു.വിഴിഞ്ഞത്തു നിന്നും സാൻ ഫെർണാണ്ടോയെ ടഗ് ഷിപ്പുകൾ വാട്ടർസല്യൂട്ട് നൽകിയാണ് ആനയിച്ചു എത്തിയത്.
തുറമുഖ മന്ത്രി വി.എൻ വാസവൻ ബർത്തിങ്‌ ഫ്ലാഗ് ഓഫ് ചെയ്തു.മൂന്ന് ടഗ് ബോട്ടുകൾ ചേർന്നു സാൻഫെർണാണ്ടോയുടെ ബർത്തിങ് യാഥാർഥ്യമാക്കി.

പതിനൊന്നരയ്ക്ക് ഷിപ് ടൂ ഷോർ ക്രെയിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങി.12.15 ഓടെ ആദ്യ കണ്ടൈയ്നറിനെ
ക്രെയിൻ ഉയർത്തി യാർഡിൽ എത്തിച്ചു. ഓരോ ക്രെയിനുകളുടെയും പ്രവർത്തനശേഷി പരിശോധിച്ചുവരികയാണ്.ഇന്ന് മുഴുവൻ തുടരുന്ന അൺലോഡിങ് നാളെയോടെ അവസാനിപ്പിക്കും.ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം നാളെ വൈകിട്ട് കപ്പൽ യൂറോപ്പിലേക്ക് യാത്ര തിരിക്കും.പിന്നാലെ രണ്ടു ഫീഡർ കപ്പലുകൾ തുറമുഖത്ത് എത്തും.തുറമുഖത്ത് ഇറക്കിയ ചരക്കുകൾ ഫീഡർ കപ്പലുകൾ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ എത്തിക്കും. അടുത്ത രണ്ടു മാസം മദർശിപ്പുകൾ ഉൾപ്പെടെ വന്നുപോകും.സെപ്റ്റംബറിൽ തുറമുഖം
കമ്മീഷനിങ്‌ നടത്താനാണ് സർക്കാർ
ശ്രമിക്കുന്നത്.

രാജ്യത്തെ ആദ്യ മദർ പോർട്ടായി മാറിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം.വരും ദിവസങ്ങളിലും കൂറ്റൻ മദർ ഷിപ്പുകൾ
ഷെഡ്യുൾ ചെയ്തിട്ടുണ്ട്

Advertisement