ആലപ്പുഴയില്‍ കറങ്ങിയ ‘ബണ്ടി ചോര്‍’ ആരെന്ന് കണ്ടെത്തി

Advertisement

ആലപ്പുഴ. ജില്ലയിലെ ബാറുകളിലും മറ്റ് ഹോട്ടലുകളിലും കറങ്ങിയത് ബണ്ടി ചോർ അല്ല എന്ന് സ്ഥിരീകരണം. വണ്ടി ചോർ ഇന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് ബണ്ടി ചോർ എന്ന പേരിൽ ജനങ്ങൾ തെറ്റിദ്ധരിച്ചത്. ഇത്തരത്തിൽ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്ന ഉടൻ തന്നെ. പുന്നപ്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെക്കുറിച്ച് കൂടുതൽ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ മാവേലിക്കര ഇൻഡോ ടിബറ്റൻ ഫോഴ്സിലെ ഉദ്യോഗസ്ഥനാണ് എന്ന് സ്ഥിരീകരിച്ചത്.
മൂന്ന് ദിവസം മുൻപാണ് കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ഒരാൾ അമ്പലപ്പുഴയ്ക്ക് സമീപമുള്ള ഒരു ബാറിൽ മദ്യപിക്കാൻ എത്തിയത് മദ്യപിച്ച് മടങ്ങുന്നതിനിടയിൽ ചിലരാണ് പോലീസിൽ വിവരമറിയിച്ചത്

Advertisement