സ്വപ്നം തീരമണയുമ്പോള്‍ തീരത്തെ പ്രതീക്ഷകള്‍ അണയ്ക്കരുത്,മുഖ്യമന്ത്രിക്ക് മറുപടിയുമായി ദീപിക പത്രം

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിക്ക് മറുപടിയുമായി ദീപിക പത്രം.സ്വപ്നം തീരമണയുന്നു എന്ന പ്രതികരണത്തിന് ദീപികയുടെ മറുപടി.വിഴിഞ്ഞത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളെ ത്യജിച്ചവരെ കപ്പൽ കയറ്റരുത്.കോടാനുകോടി രൂപയുടെ വമ്പൻ പദ്ധതികൾ നടപ്പാക്കിയെന്ന് സർക്കാർ അഭിമാനം കൊള്ളുന്നു.അതിൻറെ പേരിൽ വാസസ്ഥലവും ജീവനോപാധികം നഷ്ടമായ മനുഷ്യരെ പരിധി കളിച്ചിട്ടുണ്ടോ.ഇക്കാര്യത്തിൽ സർക്കാർ ആത്മപരിശോധന നടത്തണം

വല്ലാർപാടം കേരളത്തിൻറെ പുനരധിവാസ ചരിത്രത്തിലെ കറുത്ത ഏടാണ്.അതുപോലെ ആകരുത് വിഴിഞ്ഞത്തെ പുനരധിവാസം.വിഴിഞ്ഞത്ത് കപ്പൽ അടുക്കുമ്പോൾ അവിടുത്തെ മനുഷ്യരെ അകറ്റുന്നതല്ല വികസനം.എല്ലാവരെയും ചേർത്തുപിടിക്കുന്നതാകണം വികസനം

Advertisement