2024 ജൂലൈ 12 വെള്ളി
BREAKING NEWS
👉വിഴിഞ്ഞത്ത് ആഘോ ഷാരവം.
കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതല്‍ പ്രവര്‍ത്തനസജ്ജമാകും.
👉 വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്കു കപ്പലായ ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്കുള്ള ഔദ്യോഗിക സ്വീകരണം നടന്നു .
👉 കേജ്രിവാളി ന് ആശ്വാസം. ഇടക്കാല ജാമ്യത്തിൽ വിട്ടു
👉വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവർ പങ്കെടുത്തു
🌴കേരളീയം🌴
🙏 വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തര്‍ക്കം . ഉമ്മന്‍ചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു.
🙏 വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെങ്കിലും, ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
🙏 കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. നടപ്പ് പദ്ധതികള്‍ക്ക് ഇനിമുതല്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കും. മുന്‍ഗണ തീരുമാനിക്കാന്‍ ഏഴ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതിയെ തീരുമാനിച്ചു. പദ്ധതി തുക ചെലവഴിക്കുന്നതില്‍ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും.
🙏 സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. 13,196 ഇന്നലെ പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 416 പേര്‍ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. കൂടാതെ 42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
🙏 തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാര്‍. മേയര്‍ പ്രവര്‍ത്തിച്ചത് എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടിയാണെന്നും വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🙏 കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കന്‍ കേരളത്തില്‍ ചെറിയ തോതില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്. ആഗോള മഴപാത്തിയുടെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ പശ്ചിമ പസഫിക്കിലും തെക്കന്‍ ചൈന കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികളോ ന്യുന മര്‍ദ്ദങ്ങളോ രൂപപെടാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
🙏 ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കണ്‍ലൈറ്റുവെച്ചും സര്‍ക്കാര്‍ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്.
🙏 തനിക്ക് തെറ്റുതിരുത്താന്‍ അവസരം തരണമെന്ന് സഞ്ജു ടെക്കി. തന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുത്. സ്‌കൂളിലെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതില്‍ സങ്കടമെന്നും തെറ്റ് എറ്റുപറഞ്ഞ് വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു.
🇳🇪 ദേശീയം 🇳🇪
🙏 സൈനിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, എസ് എസ് ബി ഉള്‍പ്പെടെയുള്ള അർധ സൈനിക വിഭാഗങ്ങളില്‍ നിയമനം നടത്താന്‍ തീരുമാനമായി. അര്‍ധസൈനിക വിഭാഗങ്ങളില്‍ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക.
🙏 ജയ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ മുഖത്തടിച്ച സംഭവത്തില്‍ സ്പൈസ്ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
🙏 സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ കൂടി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍ കോടിസ്വര്‍ സിങ്ങ്, മദ്രാസ് ഹൈക്കോടതി ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാമെന്ന് കൊളീജിയം ശുപാര്‍ശ.
🙏 അസമില്‍ നടന്ന വന്‍ ലഹരി വേട്ടയില്‍ 30 കോടി രൂപ വിലവരുന്ന ഒരു ലക്ഷം യാബ ഗുളികകള്‍ പിടിച്ചെടുത്തു. ലഹരി ശേഖരം കടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിംഗഞ്ച് ജില്ലയിലെ ഗന്ധരാജ് ബാരി ഏരിയയില്‍ രാത്രിയായിരുന്നു ലഹരി വേട്ട.
🇦🇽 അന്തർദേശീയം 🇦🇴
🙏 റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തില്‍ അതൃപ്തി അറിയിച്ച് അമേരിക്ക. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു.
🙏 പറന്നുയരുന്നതിന് തൊട്ടുമുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. യു.എസിലെ ടാംമ്പയില്‍ നിന്നും ഫ്ലോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് റണ്‍വേയില്‍ വെച്ച് പൊട്ടിത്തെറിച്ചത്.
🏏 കായികം 🏏
🙏 ഗൗതം ഗംഭീര്‍ പുതിയ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ശ്രീലങ്കയ്‌ക്കെതിരെ. ജൂലൈ 26 മുതലാണ് പരമ്പര ആരംഭിക്കുക. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയും പുതിയ പരിശീലകനായ സനത് ജയസൂര്യയുടെ കീഴിലാണ് പരമ്പര കളിക്കാനെത്തുന്നത്. ടി20 മത്സരങ്ങള്‍ ജൂലൈ 26, 27,29 തീയതികളിലും ഏകദിന മത്സരങ്ങള്‍ ഓഗസ്റ്റ് 1, 4,7 തീയതികളിലും നടക്കും