മറിയക്കുട്ടിക്ക് കെപിസിസി നിർമ്മിച്ച വീട് കൈമാറി

Advertisement

ഇടുക്കി. ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടിക്ക് കെപിസിസി നിർമ്മിച്ച വീട് കൈമാറി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടിമാലിയിൽ എത്തി മറിയക്കുട്ടിക്ക് താക്കോൽ കൈമാറി.

ക്ഷേമ പെൻഷൻ വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു മറിയക്കുട്ടിയുടേത്. ആഴ്ചകളോളം മാധ്യമങ്ങളിൽ മറിയക്കുട്ടി നിറഞ്ഞുനിന്നു. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും ചേർന്നു. പിന്നാലെ ആയിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രഖ്യാപനം.

5 ലക്ഷം രൂപയാണ് മറിയക്കുട്ടിക്ക് വീട് നിർമ്മിക്കാൻ കെപിസിസി അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൈമാറിയത്.മറിയക്കുട്ടിയുടെ മകൾ പ്രിൻസിയുടെ പേരിൽ അടിമാലിയിൽ ഉള്ള സ്ഥലത്താണ് വീട് നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് വീടിൻറെ നിർമ്മാണം.