നിലപാടിൽ താന്‍ വെള്ളം ചേർത്തിട്ടില്ല , ബിനോയ് വിശ്വം

Advertisement

ന്യൂഡെല്‍ഹി. തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി വരുമെന്നും യാത്രയയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ഡൽഹി ഘടകമാണ് മുൻ രാജ്യസഭ അംഗം കൂടിയായിരുന്ന ബിനോയ് വിശ്വത്തിന് ഡൽഹിയിൽ യാത്രയയപ്പ് നൽകിയത്.

രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്തെയും രാജ്യസഭാ അംഗമായതിന് ശേഷമുള്ള ഡൽഹിയിലെയും ഓർമ്മകളാണ് ഐമ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം പങ്കുവെച്ചത്. ലഭിക്കുന്ന പദവികൾ താൽക്കാലികം ആണെങ്കിലും തന്റെ നിലപാട് താൽക്കാലികമല്ലെന്ന് ബിനോയ്‌ വിശ്വം.

തനിക്കു നൽകിയ സ്നേഹവും പിന്തുണയും രാജ്യസഭ എംപി പിപി സുനീറിനും നൽകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന് പകരക്കാരനാവുക എന്നത് പ്രയാസകരമാണെന്ന് പി പി സുനീർ.

ബിനോയ് വിശ്വത്തോടൊപ്പമുള്ള ആറു വർഷങ്ങൾ ഡൽഹി മലയാളികൾക്ക് അഭിമാന നിമിഷം ആണെന്ന് ഐമ ചെയർമാൻ ബാബു പണിക്കർ.

ഐമ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മറ്റ് മലയാളി സംഘടനാ ഭാരവാഹികളും മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്തു.