വിഴിഞ്ഞം,മദര്‍ഷിപ് നാളെ മടങ്ങും ഫാദര്‍ ആരെന്നതില്‍ തര്‍ക്കം തുടരും

Advertisement

വിഴിഞ്ഞത്തെത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോയുടെ മടക്കം നാളെ. ഇന്നലെ ഉദ്ഘാടന ചടങ്ങിന് ശേഷം യാത്ര തിരിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നാലെ രണ്ടുതവണ യാത്ര മാറ്റിവെച്ചു. കണ്ടെയ്നറുകൾ ഇറക്കുന്നത് വൈകുന്നതാണ് കാരണം. ചൈനയിൽ നിന്ന് എത്തിയ കപ്പൽ കൊളംബോയിലേക്ക് പോകും. ഫീഡർ വെസലുകൾ എത്തുന്നതും വൈകും. അതിനിടെ തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോരിനും അവസാനമില്ല. തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്ത സംഭവത്തിലും സർക്കാരിന് ഇതുവരെ കൃത്യമായി മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.