അരൂര്‍ മുതൽ തുറവൂര്‍ വരെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു

Advertisement

ആലപ്പുഴ.ദേശീയപാതയിൽ മേൽപാത നിർമാണം നടക്കുന്ന അരൂര്‍ മുതൽ തുറവൂര്‍ വരെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് ഇന്നും നാളെയും കൂടി അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് മാത്രമാണ് അനുവദിക്കുക. അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി – തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. ഹൈക്കോടതി നിർദേശപ്രകാരം ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ് ഗതാഗത പ്രശ്നങ്ങൾ രൂക്ഷമയ സ്ഥലങ്ങൾ സന്ദർശിച്ചു. തുറവൂർ മുതൽ അരൂർ വരെയുള്ള സ്കൂളുകളുടെ മുൻവശം നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിൻറെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കാനും തീരുമാനമായി.