രക്തസാക്ഷിയാകാതിരിക്കാന്‍ ഓടി, പക്ഷേ കിട്ടിയത് നിധി

Advertisement

ശ്രീകണ്ഠപുരം . കണ്ണൂരില്‍ സാധാരണ കുഴിക്കുമ്പോള്‍ കുടം കിട്ടിയാല്‍ ആരും രഹസ്യമായി വീട്ടില്‍ കൊണ്ടുപോകാറില്ല. എറിഞ്ഞ്ിട്ട് ഓടാറാണ് പതിവ്. ഇവിടെ പക്ഷേ പതിവ് തെറ്റി. ചെങ്ങളായിയില്‍ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്ത ലോഹക്കുടംതുറന്നപ്പോള്‍ നിധിയായിരുന്നു. പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.

ബോംബെന്നു കരുതി പേടിച്ചാണ് അവര്‍ ആ പാത്രം വലിച്ചെറിഞ്ഞത്. പക്ഷേ, ഏറില്‍ പാത്രം പൊട്ടിയപ്പോള്‍ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍. കിട്ടിയ നിധി എന്തു ചെയ്യണമെന്നതിലും തൊഴിലുറപ്പു തൊഴിലാളികളായ അവര്‍ക്ക് സംശയമൊന്നുമുണ്ടായില്ല.

പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി. ലഭിച്ച വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ഇവ സ്വര്‍ണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

Advertisement