ജമ്മുവിൽ മൈനാ​ഗപ്പള്ളി സ്വദേശിയായ യുവസൈനികൻ ന്യൂമോണിയ ബാധിച്ച് മരിച്ചു

Advertisement

ശാസ്താംകോട്ട: ജമ്മുകശ്മീരിലെ ലേയിൽ മലയാളി സൈനികൻ നിര്യാതനായി. വടക്കൻ മൈനാ​ഗപ്പള്ളി കാളകുത്തും പൊയ്ക ആകാശ് ഭവനത്ത് ആകാശ് (27) ആണ് മരിച്ചത്. വിജയരാജു-സുഹാസിനി ദമ്പതികളുടെ മകനാണ്. ഭാര്യ പൂജ. സഹോദരി ആദിത്യ.

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ആകാശ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജൂൺ 18നാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. മൃതദേഹം ഇന്ന് രാത്രിയിൽ ജമ്മുവിൽ നിന്ന് നാട്ടിലേക്ക് അയക്കുമെന്നാണ് വിവരം. സംസ്കാരം അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.