ഇരിട്ടിയിൽ വയോധികന്റെ ദാരുണാന്ത്യത്തിനിടയാക്കിയ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

Advertisement

കണ്ണൂർ. ഇരിട്ടിയിൽ വയോധികന്റെ ദാരുണാന്ത്യത്തിനിടയാക്കിയ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ വീണ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ 2 വാഹനങ്ങളാണ് പിടികൂടിയത്. അപകടം മനസ്സിലാക്കിയിട്ടും ഇരു വാഹനങ്ങളിലും ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളയുകയായിരുന്നു.

നടപ്പാതയിൽ നിന്ന് കാൽതെറ്റി റോഡിലേക്ക് വീണ വയോധികനെ ആദ്യം എത്തിയ വാഹനം ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ വന്ന കാർ ശരീരത്തിലൂടെ കയറിയിറങ്ങി. ഇടുക്കി സ്വദേശിയായ രാജനെന്ന കെ എ ഗോപാലന് ദാരുണാന്ത്യം. മനുഷ്യത്വത്തിന്റെ കണിക പോലും പ്രകടിപ്പിക്കാതിരുന്ന ഇരുവാഹനങ്ങളിലും ഉള്ളവർ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞു. അപകടം തിരിച്ചറിഞ്ഞിട്ടും ക്രൂരത. ഈ സംഭവത്തിലാണ് രണ്ടു വാഹനങ്ങൾ പോലീസ് പിടികൂടിയത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനങ്ങൾ തിരിച്ചറിഞ്ഞത്. ആറളം സ്വദേശിയുടെ ഐറിസ്‌ ഓട്ടോറിക്ഷയും, അഞ്ചരക്കണ്ടി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റയും പിടികൂടി. ഫോറൻസിക് പരിശോധനയും, വാഹനം ഓടിച്ചവരെ തിരിച്ചറിയലും അടക്കം പൂർത്തീകരിച്ചതിനുശേഷമായിരിക്കും തുടർനടപടികളിലേക്ക് പോലീസ് കടക്കുക