കെ എസ് ഇ ബി കരാർ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

Advertisement

കാസർഗോഡ്. നല്ലോംപുഴയിൽ കെ എസ് ഇ ബി കരാർ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ
കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം. മീറ്റർ മാറ്റി തിരിച്ച് ബൈക്കിൽ മടങ്ങുമ്പോൾ ജോസഫിന്റെ മകൻ സന്തോഷ്‌ ജീപ്പിലെത്തി അരുൺ കുമാറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ
കെ എസ് ഇ ബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. ബൈക്കിൽ നിന്ന വീണ ജീവനക്കാരെ ജീപ്പിലെ ജാക്കി ലിവർ വച്ച് ജോസഫ് അടിച്ചെന്നും പരാതിയുണ്ട്. കെ എസ് ഇ ബി നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് അന്വേഷണം ആരംഭിച്ചു