കോഴ ആരോപണം: പ്രമോദ് കോട്ടുളി നടപടിയുമായി മുന്നോട്ട്

Advertisement

കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിന്റെ പേരില്‍ പാർട്ടി പുറത്താക്കിയ സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി നിയമനടപടിയുമായി മുന്നോട്ട്.

കോഴ ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്ന് പ്രമോദ് നേരിട്ട് പരാതി നല്‍കിയേക്കും.

തനിക്കെതിരെ ആരോപണമുന്നയിച്ച ശ്രീജിത്തിന്റെ വീട്ടിന്റെ മുമ്ബില്‍ പ്രമോദ് കോട്ടൂളി കുത്തിയിരുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച്‌ വീട്ടിലേക്ക് മടങ്ങി. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് പ്രമോദ് പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യക്ക് നിയമനം നല്‍കാന്‍ പ്രമോദ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.

താൻ‌ നടത്തുന്നത് പ്രതിഷേധമല്ലെന്നും അമ്മയെ സത്യം ബോധ്യപ്പെടുത്താനുള്ള ഒരു മകന്റെ കടമയാണെന്നും പ്രമോദ് പറഞ്ഞു. താൻ ചെയ്ത പൊതുപ്രവർത്തനത്തിന് ഇങ്ങനെ അനുഭവിക്കേണ്ടതുണ്ടോയെന്ന് ചോദിച്ച പ്രമോദ് തനിക്ക് വീഴ്ചപ്പറിയിട്ടുണണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരെ സഹായിക്കല്‍ മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും അമ്മയുടെയും മകൻ്റെയും ശാരീരിക പ്രശ്നങ്ങള്‍ കാരണമാണ് വീട്ടിലേക്ക് മടങ്ങുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോമിയോ മെഡിക്കല്‍ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയില്‍ പ്രമോദ് കോട്ടൂളിയെ ഇന്നലെയാണ് പാർട്ടി പുറത്താക്കിയത്. പുറത്താക്കല്‍ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പ്രതികരിച്ചിരുന്നു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രമോദിൻ്റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രമോദ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും മോഹനൻ പറഞ്ഞു. അതാണ് പരിശോധിച്ചതെന്നും എല്ലാ കാര്യങ്ങളും ഏകമനസ്സോടെ എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയായി കഴിഞ്ഞ ദിവസം പാർട്ടി അറിയിച്ചിരുന്നു.

Advertisement