സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോട്ടയത്തെയുഡിഎഫിൽ തർക്കം

Advertisement

കോട്ടയം. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോട്ടയത്തെ
യുഡിഎഫിൽ തർക്കം. വാകത്താനം, നാലുന്നാക്കൽ, മാടപ്പള്ളി തുടങ്ങിയ സഹകരണ ബാങ്കുകളിൽ ആണ് തർക്കം ഉണ്ടായത്. ജോസ് വിഭാഗവുമായി ചേർന്ന മത്സരിക്കുന്നതും ബിജെപി അനുഭാവിയെ സ്ഥാനാർത്ഥിയാക്കിയതും അടക്കം വലിയ തർക്കങ്ങളാണ് യുഡിഎഫിന് തലവേദനയാകുന്നത്. കൂടാതെ യൂത്ത് കോൺഗ്രസുകാർക്ക് സീറ്റ് നൽകാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വർഷങ്ങളായി യുഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന സഹകരണ ബാങ്കുകളിൽ ആണ് തർക്കം ഉടലെടുത്തിരിക്കുന്നത്. വാകത്താനം സഹകരണ ബാങ്കിൽ കോൺഗ്രസിലെ ഒരു വിഭാഗം ഭരണം പിടിക്കാൻ നടത്തിയ നീക്കമാണ് ഘടകകക്ഷികളുടെ അടക്കം എതിർപ്പിന് കാരണമായത്. ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വരികയും ചെയ്തു. നാലുനാക്കലും ഇതേ അവസ്ഥ തന്നെയാണ് .ഒരു സീറ്റ് പോലും നൽകിയില്ലെന്നാണ് ഘടക കക്ഷികളുടെ ആക്ഷേപം

പുതുപ്പള്ളി യുഡിഎഫ് ചെയർമാരെയും വാകത്താനം യുഡിഎഫ് കൺവീനർ വരെ മാറ്റിനിർത്തി.
നാലുന്നാക്കലിൽ ബിജെപി അനുഭാവിയെ സ്ഥാനാർത്ഥിയാക്കിയത് കടകക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്.
അഴിമതി മറച്ചുവെക്കാനുള്ള നീക്കമാണ് ഒരു വിഭാഗം കോൺഗ്രസുകാരൻ നടത്തുന്നതെന്നാണ് ഘടകക്ഷികൾ ആരോപിക്കുന്നത്.

മാടപ്പള്ളി സഹകരണ ബാങ്കിലും യുഡിഎഫിൽ ഭിന്നത രൂക്ഷമാണ് ഔദ്യോഗിക പാനലിനെതിരെ വിമതവിഭാഗം മറ്റൊരു പാനൽ തന്നെ നിർത്തിയിട്ടുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പിൽ പരിഗണന ലഭിച്ചില്ലെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്

Advertisement