കണ്ണൂര്‍. പോലീസുകാരന്റെ ഗുണ്ടായിസം. പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം.
ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. കാറിൽ തൂങ്ങി കിടന്ന ജീവനക്കാരനെ ഏറെ ദൂരം മുന്നോട്ട് കൊണ്ടുപോയി .കണ്ണൂർ എൻകെബിടി പെട്രോൾ പമ്പിലാണ് സംഭവം . കണ്ണൂർ DHQ മെസ്സ് ഡ്രൈവർ സന്തോഷാണ് പരാക്രമം കാട്ടിയത്. പോലീസുകാരനെതിരെ വധശ്രമത്തിന് കേസ് എടുത്തു. അതിക്രമം നടത്തിയ കണ്ണൂർ സിറ്റി ഡി എച്ച് ക്യുവിലെ ഡ്രൈവർ സന്തോഷ് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇന്ധനം നിറച്ച പണം ചോദിച്ച ജീവനക്കാരനെയായാണ് ഇയാൾ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.
കണ്ണൂർ സിറ്റി ഡി എച്ച് ക്യൂവിലെ ഡ്രൈവർ സന്തോഷ് കുമാർ കാറുമായി ടൗണിലെ എൻ കെ ബി ടി പമ്പിലെത്തി. 2,100 രൂപയ്ക്ക് പെട്രോൾ അടിച്ചു. തുടർന്ന് 1900 രൂപ മാത്രം നൽകി പോകാൻ ശ്രമിച്ചു. പമ്പിലെ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ, അവശേഷിക്കുന്ന പണം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിനു കൂട്ടാക്കാതിരുന്ന പോലീസുകാരൻ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. ബോണറ്റിൽ പിടിച്ചിരുന്ന അനിലുമായി ഏറെ ദൂരം മുന്നോട്ടുപോയി. വാഹനം നിർത്തിയത് ട്രാഫിക് സ്റ്റേഷനു മുന്നിൽ. ഞെട്ടിക്കുന്ന അതിക്രമമാണ് നടന്നത് .
കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് ഇയാൾ പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. പരാക്രമം വിവാദമായതോടെ സന്തോഷ് കുമാറിനെതിരെ വധശ്രമത്തിന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സസ്പെൻഷൻ അടക്കമുള്ള വകുപ്പ് തല നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.