എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കർമ പദ്ധതിക്ക് ഇന്ന് യോഗം

Advertisement

കൊച്ചി. എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കർമ പദ്ധതി തയ്യാറാക്കുന്നതിനായി ഇന്ന് പ്രത്യേക യോഗം ചേരും. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, NHAI , പൊലീസ്, PWD ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പത്തടിപ്പാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 11 മണിക്ക് യോഗം ആരംഭിക്കും.
എച്ച്എംടി ജങ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ വൺവേ സംവിധാനം ഏർപ്പെടുത്താനും ഇടപ്പള്ളി ടോളിൽ സിഗ്നൽ സ്ഥാപിക്കാനുമാണ് തീരുമാനം. ഇതിനുള്ള രൂപരേഖയാണ് ആദ്യം തയ്യാറാക്കുക. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സ്ഥലം സന്ദർശിച്ചിരുന്നു.