സീബ്രാ ലൈനിൽ വിദ്യാർത്ഥികളെ ഇടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് പുനപരിശോധിക്കണം,പണിമുടക്ക്

Advertisement

കോഴിക്കോട്.കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നു. സീബ്രാ ലൈനിൽ വിദ്യാർത്ഥികളെ ഇടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് പുനപരിശോധിക്കുക, റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കുക എന്നിവ ആവശ്യം. വാട്സ്അപ്പിലൂടെയാണ് തൊഴിലാളികൾ അനിശ്ചിതകാല സമരപ്രഖ്യാപനം നടത്തിയത്. വടകര , കൊയിലാണ്ടി മേഖലകളിലെ ബസ് തൊഴിലാളികളും പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സമരത്തെ കുറിച്ച് അറിയില്ലെന്ന് ഉടമകൾ അറിയിച്ചു.

.representational image