ജമ്മു കശ്മീർ കുപ്‌വാരയിൽ ഭീകരർക്കായുള്ള സുരക്ഷാസേനയുടെ തെരച്ചിൽ പുരോഗമിക്കുന്നു.കെരാൻ സെക്ടറിൽ ഇന്നലെ നുഴഞ്ഞുകയറ്റം നടത്തിയ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. കൂടുതൽ ഭീകരർ ഈ മേഖലയിൽ ഉള്ളതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചിടത്താണ് ജമ്മു കാശ്മീരിൽ സൈനിക നടപടി ഉണ്ടായത്. മറ്റ് നിയന്ത്രണ രേഖയോട് ചേർന്ന മേഖലകളിലും സൈനിക വിന്യാസം വർധിപ്പിച്ചു.കുപ്‌വാരയിൽ സൈന്യവും ജമ്മുകാശ്മീർ പോലീസും സംയുക്തമായി ചേർന്നാണ് തെരച്ചിൽ.
Home News Breaking News കുപ്‌വാരയിൽ ഭീകരർക്കായുള്ള സുരക്ഷാസേനയുടെ തെരച്ചിൽ പുരോഗമിക്കുന്നു,മൂന്ന് ഭീകരരെ വധിച്ചു