ചെങ്ങന്നൂർ:
പട്ടികവിഭാഗ വിദ്യാർത്ഥികളുടെ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചു എന്ന്
കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു വർഷക്കാലമായി വിദ്യാഭ്യാസ ആനകൂല്യങ്ങൾ വിതരണം ചെയ്യാതെ ബോധപൂർവ്വം കുടിശികയാക്കുകയും വിദ്യാർത്ഥികളുടെ പഠനം
ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് കേരളാ സാംബവർ സൊസൈറ്റി ആലപ്പുഴ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്ക്കോളർഷിപ്പിന് ഏർപ്പെടുത്തിയ വരുമാന പരിധി എടുത്തു കളയുക, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജാതി സെൻസസ് നടപ്പാക്കണമെന്നും ചെറിയനാട് എൻ.എസ്.എസ് ഹാളിൽ നടന്ന കൺവൻഷനിൽ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് പി.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. കെ.എസ്.എസ്. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ബി.അജിത്കുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.സംസ്ഥാന സെക്രട്ടറി വൈ. മനു ശൂരനാട് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റി അംഗം ആർ.ബാബു, ജില്ലാ സെക്രട്ടറി ഇൻ ചാർജ് അശോകൻ പുന്നക്കുറ്റി, താലൂക്ക് സെക്രട്ടറിമാരായ ബി.ബിജു താമരക്കുളം, ദാമോധരൻ ചെങ്ങന്നൂർ, രാജേന്ദ്രൻ കാർത്തികപള്ളി, താലൂക്ക് പ്രസിഡൻ്റ്മാരായ ഷാനവാസ് ചെറിയനാട്, പ്രകാശ് മുതുകുളം, വൈ.എഫ്.ജില്ലാ പ്രസിഡൻ്റ് രാജേഷ് മേലേടത്ത്, ട്രഷറർ ഷിജു സി.കുറ്റിയിൽ വനിതാ സമാജം ജില്ലാ സെക്രട്ടറി ഗ്രീഷ്മാരാജേഷ്, പ്രസിഡൻ്റ് സരിതാ ബാബു എന്നിവർ സംസാരിച്ചു.