ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച സർക്കാർ ജീവനക്കാരന്‍ പിടിയില്‍

Advertisement

ചെങ്ങന്നൂര്‍. ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിനും കാരക്കാടിനും മധ്യേ ആണ് സംഭവം. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. മൈലപ്ര ചരിവ് പറമ്പിൽ സുരാജ് (36) ആണ് പിടിയിലായത്.സുരാജ് പത്തനംതിട്ട മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റ് ആണ്

കോട്ടയം തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിൽ വെച്ചാണ് സംഭവം. പെരുമ്പാവൂർ ഉള്ള ഭാര്യ വീട്ടിൽ പോയി വരികയായിരുന്നു സുരാജ്. സുരാജിനെ പന്തളം പോലീസ് കസ്റ്റഡിയിൽ എടുത്തു ചെങ്ങന്നൂർ പോലീസിന് കൈമാറും