തിരുവനന്തപുരം. സപ്ലൈകോയുടെ വിപണി ഇടപെടലിന് ധനവകുപ്പ് 100 കോടി അനുവദിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ധനസഹായം.
വിതരണക്കാർക്ക് കുടിശ്ശിക നൽകാനായി ഈ തുക ഉപയോഗിക്കാം.
സപ്ലൈകോയുടെ ധന പ്രതിസന്ധിയെ കുറിച്ച് 24 കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. സാധനങ്ങൾ തീർന്നതിനാലും കുടിശ്ശിക ലഭിക്കാതെ കരാറുകാർ ടെൻഡറിൽ നിന്നും വിട്ടുനിൽക്കുന്നതിനാലും സപ്ലൈകോ പ്രതിസന്ധിയിലായിരുന്നു. ഔട്ട്ലെറ്റുകളിൽ 13 ഇനം സബ്സിഡി സാധനങ്ങളിൽ അരിയും വെളിച്ചെണ്ണയും മാത്രമാണ് സ്റ്റോക്ക് ഉള്ളത്.