മഴയും കാറ്റും വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം

Advertisement

മലപ്പുറം:
മട്ടന്നൂർ കോളാരിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു .
കോളാരി ഷഫീനാസ് മൽസിലിൽ കുഞ്ഞാമിന (51) ആണ് മരിച്ചത് .
ഇന്നലെ വൈകിട്ടായിരുന്നു അപകടം

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മാവൂർ മേഖലയിൽ വ്യാപകമായി വെള്ളംകയറി ചാലിയാറിൻ്റെയും ചെറുപുഴയുടെയും തീരപ്രദേശങ്ങളിലാണ് വെള്ളം കയറിയത് ഇന്നലെ രാത്രി 10 മണിയോടെയാണ് വെള്ളം ശക്തമായ തോതിൽ ഇരച്ചെത്തിയത്.വെള്ളം കയറിയതിനെ തുടർന്ന് ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.
മിക്കയിടങ്ങളിലും. ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.മാവൂർ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി ഈ ഭാഗത്ത് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.വെള്ളം കയറിയ മൂന്നു വീടുകളിൽ ഒരു വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു മറ്റ് രണ്ട് വീട്ടുകാരും ഒഴിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് ആലത്തൂർ പത്തനാപുരത്തെ താൽകാലിക നടപ്പാലം പൂർണമായി നിലം പൊത്തി.
നേരത്തെ ജൂൺ 26 ന് പാലത്തിൻ്റെ ഒരു വശം തകർന്ന് വീണിരുന്നു
പത്തനാപുരം സ്വദേശികൾക്ക് ഗായത്രിപുഴ കടക്കാൻ ആകെയുണ്ടായിരുന്ന നടപ്പാലമാണ് തകർന്ന് വീണത്
ഇതോടെ പ്രദേശത്തെ 1500 കുടുംബങ്ങൾ ഭാഗികമായി ഒറ്റപ്പെട്ടു.

പാലക്കാട്‌ കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്ന് രണ്ടുപേർക്ക്‌ പരിക്ക്.
കണ്ണമ്പ്ര കൊട്ടേക്കാട് സുലോചന , മകൻ രഞ്ജിത്ത് എന്നിവരാണ് അപകടത്തിൽ പെട്ടത് .
ഇടിഞ്ഞുവീണ ചുമരനടിയിൽ രണ്ടുപേരും അകപ്പെടുകയായിരുന്നു.
ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കനത്ത കാറ്റിലും മഴയിലും തളിക്കുളം നമ്പിക്കടവിൽ തെങ്ങ് വീണ് വീട് തകർന്ന്
മൂന്ന് പേർക്ക് പരിക്കേറ്റു.
തളിക്കുളം നമ്പികടവ് വലിയകത്ത് ആലിമുഹമ്മദിന്റെ വീടിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്
ക്തമായ കാറ്റിൽ തെങ്ങിന്റെ കട ഭാഗം ഒടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
ആലിമുഹമ്മദിന്റെ ഭാര്യ നഫീസ (74), മകൻ ഷക്കീർ( 46 ), മരുമകൾ റജുല (43) എന്നിവർക്കാണ് വീടിന്റ ഓട് തകർന്ന് വീണ് പരിക്ക് പറ്റിയത്.
ഇവർ ചികിത്സ തേടി.
ആരുടെയും പരിക്ക് ഗുരുതരമല്ല

Advertisement