തിരുവനന്തപുരം വഴയിലയിൽ കാറിന് മുകളിൽ മരം വീണ് യുവതി മരിച്ചു

Advertisement

തിരുവനന്തപുരം: പേരൂര്‍ക്കട വഴയില ആറാംകല്ലിൽ കൂറ്റന്‍ ആല്‍മരം കാറിന് മുകളിലേക്ക് വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ബ്യൂട്ടിപാർലർ നടത്തുകയാണ് മോളി.രാത്രി 8 മണിയോടെ സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് പോകാനായി സുഹൃത്തിന്റെ കാറിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം.ആറാംകല്ലിൽ ചായ കുടിക്കാനായി കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ വെട്ടി പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട് റൂട്ടിൽ ഗതാഗത തടസ്സം ഉണ്ടായി.