ആമയിഴഞ്ചാൻ തോട് അപകടം,എം പി ശശി തരൂരിനെതിരെ സി പി എം

Advertisement

തിരുവനന്തപുരം .ആമയിഴഞ്ചാൻ തോട് അപകടം,എം പി ശശി തരൂരിനെതിരെ സി പി എം. എം പി സംഭവത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ്.

കഴിഞ്ഞ കാലങ്ങളിലും തിരുവനന്തപുരം എംപി ശശി തരൂർ ആപൽക്കരമായ സന്ദർഭങ്ങളിൽ തിരിഞ്ഞു നോക്കിയിട്ടില്ല.ജോയിയെ തിരഞ്ഞ മൂന്നു ദിവസങ്ങളിലും തിരുവനന്തപുരം എംപി സ്ഥലത്തെത്തിയിട്ടില്ല,അന്വേഷിച്ചിട്ടില്ല. മൃതശരീരം കിട്ടിയിട്ട് പോലും മെഡിക്കൽ കോളജിലേക്കോ കുടുംബത്തിലേക്കോ എംപി എത്തിയില്ല. തിരുവനന്തപുരം മണ്ഡലത്തിൽ എംപിയുടെ സാന്നിധ്യമില്ല.ശശി തരൂരിന്റെ നിലപാടാണിത്.

റെയിൽവേ കുറ്റം പറയാനാകാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.റെയിൽവേയെ പറയുന്നത് ബിജെപിയെ പറയുന്നതിനു തുല്യം. കുടുംബത്തിന് കേന്ദ്ര സഹായം ലഭ്യമാക്കേണ്ടത് എംപി മുൻകൈയെടുത്താണ്. ശശിതരൂർ എംപി ഇതിനൊന്നും തയ്യാറല്ല.

കേന്ദ്രമന്ത്രിമാർക്കെതിരെയും വിമർശനം. താര പരിവേഷത്തോടെ നടക്കുന്ന ആളുകൾ സഹജീവിയുടെ ദുഃഖം മനസ്സിലാക്കണം. വിവാഹങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും ഓടിനടക്കുന്ന കേന്ദ്ര സഹ മന്ത്രിമാർ ജോയിയുടെ മരണത്തെപ്പറ്റി അന്വേഷിച്ചിട്ടില്ല. കേന്ദ്ര സഹമന്ത്രിമാർക്കും എം പിക്കും മനുഷ്യത്വമില്ല. റയിൽവേയെ തൊട്ടാൽ ചിലർക്ക് പൊള്ളും അതുകൊണ്ട് നഗരസഭയെ പറയുന്നു. റയിൽവേ ഒരു പ്രത്യേക സംവിധാനം.ആ ഭൂമിയിൽ കടക്കാൻ പറ്റില്ല. മുൻപ് തോട് വ്യത്തിയാക്കാനിറങ്ങിയ ശുചികരണ തൊഴിലാളികളെ പിടിച്ചു വച്ച സാഹചര്യമുണ്ട്. അവർക്ക് വൃത്തിയാക്കാൻ കഴിയില്ലെങ്കിൽ സർക്കാരിന് കൈമാറണം.

യാതൊരു മുൻ കരുതലുകളുമില്ലാതെ ഒരു പാവപ്പെട്ടെ തൊഴിലാളിയുടെ ജീവനെടുത്തു റയിൽവേ.റയിൽവേയുടെ ഭൂമിയിൽ കയറിയാൽ അനധികൃത പ്രവേശനത്തിന് കേസടുക്കും. മരണത്തിന്റെ ഉത്തരവാദി ഇന്ത്യൻ റയിൽവേ.തൊഴിലാളി മരണപ്പെട്ടെ ശേഷം ഒരു അനുശോചനക്കുറിപ്പ് ഇറക്കുകയാണോ റയിൽവേ ചെയ്യേണ്ടത്?. റെയിൽവേ ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം . നഗരസഭയുടെ മാലിന്യ നിർമാർജനമെന്ന് ഉത്തരവാദിത്തം നഗരസഭ നിറവേറ്റും.

Advertisement