കണ്ണൂർ. ചെങ്ങളായിയിൽ മഴക്കുഴി നിർമാണത്തിനിടെ കണ്ടെത്തിയ നിധി ഇന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും. നിധിയിലെ സ്വർണം, വള്ളി അടക്കമുള്ളവയുടെ കാലപ്പഴക്കം നർണയിക്കുകയാണ് ലക്ഷ്യം. തളിപ്പറമ്പ് ആർ ഡി ഒ യുടെ കസ്റ്റഡിയിൽ നിന്ന് ഏറ്റുവാങ്ങിയാണ് പരിശോധന നടത്തുക. പുരാവസ്തുവെന്ന് ബോധ്യപ്പെട്ടാൽ പിന്നെ ഇത് പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. ആർക്കിയോളജി വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസർ കെ . കൃഷ്ണ രാജ് എന്നിവരാണ് വസ്തുക്കൾ പരിശോധിക്കുക. ഇരുവരും നിധി കണ്ടെത്തിയ സ്ഥലം ഇന്നലെ സന്ദർശിച്ചിരുന്നു. 200 വർഷത്തിലധികം പഴക്കമുള്ളവയാണ് നിധിയെന്നാണ് പ്രാഥമിക നിഗമനം
Home News Breaking News ചെങ്ങളായിയിൽ മഴക്കുഴി നിർമാണത്തിനിടെ കണ്ടെത്തിയ നിധി ഇന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും