സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Advertisement

തിരുവനന്തപുരം. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.ജസ്റ്റിസ് ഹാരിസ് പ്രസാദ് ആണ് ഗവർണർക്ക് റിപ്പോർട്ട് കൈമാറുക. രാവിലെ രാജഭവനിലെത്തിയാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറുക. സിദ്ധാർത്ഥൻ്റെ മാതാപിതാക്കൾ അടക്കം 28 പേരുടെ മൊഴി കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു.

സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാലയ്ക്ക് ഭരണപരമായ പിഴവുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഗവർണർ പ്രത്യേക കമ്മീഷനെ നിയോഗിച്ചത്. ഇതോടൊപ്പം ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളും കമ്മീഷൻ ശുപാർശ ചെയ്യും.
യൂണിവേഴ്‌സിറ്റി ആക്‌ട്, യുജിസി പുറപ്പെടുവിച്ച റാഗിംഗ് വിരുദ്ധ ചട്ടങ്ങൾ എന്നിവ പ്രകാരം കാമ്പസിലെ റാഗിംഗും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും തടയുന്നതിൽ അധികൃതരുടെ വീഴ്ച, ഭരണപരമായ വീഴ്ചകൾ എന്നിവയാണ് കമ്മിഷൻ അന്വേഷിച്ചത്