അന്‍വര്‍ അരുവി ഇല്ലാതാക്കിയോ,ജില്ലാ കലക്ടർ ഇന്ന് തെളിവെടുപ്പ് നടത്തും

Advertisement

കോഴിക്കോട്. പി വി അൻവറിൻ്റെ കക്കാടംപൊയിൽ പാർക്ക് നിർമ്മാണ വിവാദത്തിൽ ജില്ലാ കലക്ടർ ഇന്ന് തെളിവെടുപ്പ് നടത്തും. പരാതിക്കാരനും റിസോർട്ട് മാനേജരും ഉൾപ്പെടെ കോഴിക്കോട് കളക്ട്രേറ്റിലെ തെളിവെടുപ്പിന് ഹാജരാകണം. കാട്ടരുവി തടഞ്ഞ് നാല് തടയണകൾ നിർമ്മിച്ചെന്ന പരാതിയിൽ ഹൈക്കോടതി ആദ്യം ഇടപെട്ടിരുന്നു. തടയണകൾ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ കാട്ടരുവി തന്നെ ഇല്ലാതാക്കിയെന്നാണ് പുതിയ പരാതി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കളക്ടർ കക്ഷികളിൽ നിന്നും തെളിവെടുക്കുന്നത്. കക്ഷികളെ കേട്ട ശേഷം കളക്ടർക്ക് നടപടിയെടുക്കാമെന്നാണ് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടത്.