വാർത്താനോട്ടം

Advertisement

2024 ജൂലൈ 17 ബുധൻ

BREAKING NEWS

👉 സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

👉കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി.

👉 ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.

👉മലപ്പുറം ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.

🙏 കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ മാത്രം ഒന്‍പത് പേര്‍ മഴക്കെടുതിയില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു.

🙏 തിരുവനന്തപുരത്ത് പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പരിക്കേറ്റു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്.

🙏 താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്‍. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്.

🙏 വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡിഷ്യല്‍ കമ്മീഷന്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ജസ്റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോര്‍ട്ട് നല്‍കുക.

🙏 നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം.

🙏 തിരുവനന്തപുരം കാട്ടാക്കടയില്‍ ജി സ്റ്റീഫന്‍ എം.എല്‍.എയുടെ കാറിന് വഴി കൊടുക്കാത്തതിന് എട്ടു മാസം ഗര്‍ഭിണിയായ യുവതിയടങ്ങുന്ന കുടുംബത്തെ ആക്രമിച്ചെന്ന പരാതിയില്‍ നാല് പേര്‍ കീഴടങ്ങി. കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിനീഷ്, നീതു ദമ്പതികളുടെ കാര്‍ തകര്‍ക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്നാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

🙏 കണ്ണൂരിലെ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. 2019ല്‍ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ഇരിവേരി സഹകരണ ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയത്.

ദേശീയം

🙏 സുപ്രീം കോടതിയില്‍ പുതുതായി രണ്ട് ജഡ്ജിമാര്‍ക്ക് കൂടി നിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ്, ജസ്റ്റിസ് മഹാദേവന്‍ എന്നിവര്‍ക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നല്‍കിയത്.

🙏 പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പാടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ഗവര്‍ണര്‍ ഒരു ഭരണഘടനാ അധികാരിയാണ്.

🙏 മദ്യം ഹോം ഡെലിവറി നടത്താന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നീ കമ്പനികള്‍ ഒരുങ്ങുന്നു. കേരളമടക്കം 7 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

🙏 ബിഹാറില്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവന്റെ അച്ഛനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട രണ്ട് പേരെയാണ് ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

🙏 ചാന്ദിപുര വൈറസ് ബാധിച്ച് അഞ്ച് ദിവസത്തിനിടെ ഗുജറാത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയിട്ടുണ്ട്. ചാന്ദിപുര വൈറസ് ഗുരുതരമായ എന്‍സെഫലൈറ്റിസിലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണല്‍ ഈച്ചകള്‍ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്.

🙏 നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ സി ബി ഐ പട്ന സ്വദേശി പങ്കജ് കുമാര്‍, ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരെ കൂടി അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ എന്‍ ടി എയുടെ ട്രങ്ക് പെട്ടിയില്‍ നിന്നും മോഷ്ടിച്ച കേസിലാണ് ഇരുവരെയും സി ബി ഐ പിടികൂടിയത്. ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ ബിഹാറിലെ നളന്ദയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

🇦🇽 അന്തർദേശീയം 🇦🇴

🙏 മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ മരണം ഒമ്പതായി. ഇവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മരിച്ച ഒമ്പതുപേരില്‍ അഞ്ച് സാധാരണക്കാരും ഒരു പോലീസുകാരനും മൂന്ന് അക്രമികളും ഉള്‍പ്പെടുന്നു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

🙏 കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് മറിഞ്ഞതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്.