തിരുവല്ലയിലെ പീഡക പ്രീണനം തിരുത്തി സിപിഎം നേതൃത്വം

Advertisement

തിരുവല്ല. പീഡക പ്രീണനം തിരുത്തി നേതൃത്വം, പീഡന കേസ് പ്രതി സി സി. സജിമോനെ സിപിഎം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ എടുത്ത ഏരിയ കമ്മിറ്റി തീരുമാനം തിരുത്തി സംസ്ഥാന നേതൃത്വം . പ്രാഥമിക അംഗത്വത്തിലേക്ക് മടക്കി കൊണ്ടുവരിക എന്ന കൺട്രോൾ കമ്മീഷൻ തീരുമാനം മാത്രം നടപ്പാക്കിയാൽ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിർദേശം. കൺട്രോൾ കമ്മീഷൻ തീരുമാനത്തിന്റെ മറവിൽ ലോക്കൽ കമ്മിറ്റിയിലേക്ക് സജിമോന്
സ്ഥാനക്കയറ്റം നൽകാനാണ് ഏരിയ കമ്മറ്റി തീരുമാനിച്ചിരുന്നത്.

പീഡന കേസ് സടക്കമുള്ള ആരോപണങ്ങളും. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോൻ പക്ഷെ പൂർവാധികം ശക്തിയായി പാർട്ടിയിലേക്ക് ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെ തിരിച്ചെത്തി . തിരുവല്ല ഏരിയ നേതൃത്വം ഇടപെട്ട് കൺട്രോൾ കമ്മീഷനെ കൊണ്ടാണ് സജിമോനെ തിരിച്ചെടുത്തത്. എന്നാൽ ഏരിയ നേതൃത്വം സജിമോനെ ലോക്കൽ കമ്മിറ്റിയിലും ഉൾപ്പെടുത്തി. ഇതോടെ തിരുവല്ലായിലെ പാർട്ടിയിൽ പ്രശ്നമായി. ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിർ ചേരി പരസ്യമായി രംഗത്തുവന്നു.
ലോക്കൽ കമ്മിറ്റിയിൽ നിന്ന് തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതികളുടെ പ്രളയം.. ഇതെല്ലാം കണക്കിലെടുത്താണ് കൺട്രോൾ കമ്മീഷൻ തീരുമാനത്തിൽ നിന്നും വ്യതി ചലിച്ചുകൊണ്ടുള്ള നടപടി വിലക്കിക്കൊണ്ട് കർശന നിർദ്ദേശം വന്നത്. ജില്ലാ നേതൃത്വം കഴിഞ്ഞദിവസം ഏരിയ കമ്മിറ്റി വിളിച്ച പുതിയ തീരുമാനം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സജിമോനേതിരായ കേസുകൾ വിചാരണ ഘട്ടത്തിലിരിക്കെയാണ്, പാർട്ടി കുറ്റ വിമുക്തനാക്കിക്കൊണ്ട് അംഗത്വം പുനസ്ഥാപിച്ചത്.

സജിമോനെ അനുകൂലിക്കുന്ന വലിയൊരുവിഭാഗം പാര്‍ട്ടി നയിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. സജിമോന്‍വിഷയം നല്ലതരത്തില്‍ പാര്‍ട്ടിക്ക് ഡാമേജ് ുണ്ടാക്കിയെന്ന വിലയിരുത്തലില്‍പോലും തിരുത്താന്‍ ഒരുപക്ഷം തയ്യാറായിട്ടില്ല.