കാട്ടാന ആക്രമണത്തിൽ 48 കാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം

Advertisement

വയനാട്. കല്ലൂർ മാറോട് കാട്ടാന ആക്രമണത്തിൽ 48 കാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം. കോഴിക്കോട് കൊല്ലഗൽ ദേശീയപാത കടന്നുപോകുന്ന കല്ലൂർ ടൗണിൽ ആയിരുന്നു ഉപരോധസമരം. രാജുവിന്റെ വീട്ടിലേക്ക് പോയിരുന്ന മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചു. ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർവ്വകക്ഷി യോഗത്തിൽ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്


കോഴിക്കോട് കൊല്ലഗൽ ദേശീയപാത കല്ലൂരിൽ ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനോട് ഒരു വിഭാഗം ആളുകൾ കയർത്തു. തുടർന്ന് മന്ത്രി രാജുവിന്റെ വീട്ടുകാരെ വീട്ടിലെത്തി കണ്ടു. മൃതദേഹവുമായി എത്തിയ ആംബുലൻസ് ദേശീയപാതയിൽ നിർത്തിയിട്ട് പ്രതിഷേധം തുടർന്നു.പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടായി.

മന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് മൃതദേഹം മാറോടയ്ക്ക് കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു വീടിനടുത്ത് വച്ച് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം

Advertisement