താറാവു കര്‍ഷകര്‍ എന്തു ചെയ്യും, ആശങ്കയില്‍ആലപ്പുഴ

Advertisement

ആലപ്പുഴ. ജില്ലയിൽ പക്ഷിപ്പനി പ്രതിരോധിക്കാൻ എട്ട് മാസത്തേക്ക് താറാവ്, കോഴി എന്നിവയുടെ വളർത്തലും വിപണനവും പൂർണമായി നിരോധിക്കാനാണ് സർക്കാർ ആലോചന. പക്ഷിപ്പനിയെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി താറാവ് കർഷകർ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. വലിയ തുക വായ്പ എടുത്ത് ഈ സീസണിൽ താറാവ് കൃഷി ചെയ്ത കര്‍ഷകര്‍ ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.

കുട്ടനാട്ടിലെ പരമ്പരാഗത താറാവ് കർഷകരിലേറെയും നിത്യവൃത്തി കഴിയുന്നു എന്നല്ലാതെ വലിയ സമ്പാദ്യത്തിന് ഉടമകളല്ല. ഏറെപ്പേരും ഫാമുകളായല്ല കുടുംബാംങ്ങളുടെ സഹായത്തോടെ വീടിനു ചേര്‍ന്നും മറ്റുമാണ് കൃഷി.വലിയ സാങ്കേതിക സൗകര്യങ്ങളില്ല.
ഓരോ സീസണിലും പ്രതീക്ഷയോടെ വായ്പ എടുത്ത പണം കൊണ്ട് താറാവിൻ കുഞ്ഞുങ്ങളെ വളർത്തി വിൽപ്പനയ്ക്ക് പറ്റുന്ന നിലയിൽ എത്തിക്കും. എന്നാൽ പക്ഷിപ്പനി എത്തുന്നതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. ഇത്തവണ 7500 താറാവുകളെ വരെ പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ കര്‍ഷകരുണ്ട്. ഏക വരുമാനം നിലച്ചതോടെ ആശങ്കയിലാണ് കുടുംബം

ആലപ്പുഴ ജില്ലയിൽ 500ലധികം വരുന്ന താറാവ് കർഷകരുണ്ട്. കൊന്നൊടുക്കിയ താറാവിന്റെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല. ഇതിനിടെ കടുത്ത നിയന്ത്രണം കൂടി എത്തുന്നതോടെ താറാവ് കർഷകർക്ക് അത് ഇരുട്ടടിയാകും

Advertisement