തിരുവനന്തപുരം . ഒരു ജന നേതാവ് എങ്ങനെയാണെന്നതില്‍ ഇതിലും നല്ലൊരു ഉദാഹരണം ചൂണ്ടിക്കാട്ടാനില്ല. പൊതുപ്രവര്‍ത്തകരുടെ വഴിയില്‍ ഒരു വിളക്കുമായമായിരുന്നു ഉമ്മന്‍ചാണ്ടി. അതിവേഗം ബഹുദൂരം അതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യം. വിവാദങ്ങളുടെ പെരുമ്പറ ഒരുവശത്ത് മുഴങ്ങിയപ്പോഴും ഒരു വികസന പദ്ധതയും ഉമ്മന്‍ചാണ്ടി വേണ്ടെന്ന് വച്ചിട്ടില്ല. ഒരു രൂപയ്ക്ക് അരി മുതല്‍ ഇന്ന് പിതൃത്വത്തിനായി പലരും വാദിക്കുന്ന വിഴിഞ്ഞം വരെ ഉമ്മന്‍ചാണ്ടിയുടെ കര സ്പര്‍ശമുണ്ട്
വിവാദങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ട് വികസനങ്ങളെ കേരളത്തോട് ചേര്‍ത്ത ഭരണകര്‍ത്താവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ അവേശഷിപ്പിച്ചത് എന്തെന്ന് ചോദിച്ചാല്‍ വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും തലഉയര്‍ത്തി നില്‍ക്കും. 20 വര്‍ഷം പല തടസങ്ങളില്‍ കുരുങ്ങികിടന്ന വിഴിഞ്ഞത്തിന്റെ കുരുക്കഴിച്ചത് ഉമ്മന്‍ചാണ്ടി ആയിരുന്നു. അന്ന് 6500 കോടി രൂപയുടെ അഴിമതി ആരോപിച്ച അന്നത്തെ പ്രതിപക്ഷം ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ട മദര്‍ഷിപ്പിന് വാട്ടര്‍ സല്യൂട്ട് നല്‍കി. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന് തുടക്കമിട്ട് ഡി.എം.ആര്‍.സിക്ക് കരാര്‍ നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എയര്‍ഫോഴ്‌സ് വിമാനം റണ്‍വേയില്‍ ഇറക്കിയതും അതേ ഉമ്മന്‍ചാണ്ടി. കാരണ്യ ബനവലന്റ് സ്‌കീമും കുട്ടികള്‍ക്കായി നടപ്പിലാക്കിയ കോക്‌ളിയര്‍ ഇംപാന്റേഷനും സ്വയംഭരണ കോളേജുകളും ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ഭരണത്തില്‍ മാറ്റ് കൂട്ടി.
വില്ലേജ് ഓഫീസറുടെ ജോലി മുഖ്യമന്ത്രി ചെയ്യണമോ എന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ അന്നും ഇന്നും ജനനായകനായും വികസനനായകനായും ഉമ്മന്‍ചാണ്ടി തലഉയര്‍ത്തി നില്‍ല്‍ക്കുകയാണ്.
നീറുന്ന പ്രശ്നങ്ങളിൽ ആശ്വാസമായ നേതാവായിരുന്നു ഉമ്മൻചാണ്ടി..
ഒന്നാം ചരമവാർഷികത്തിലും ആ ജനകീയ നേതാവ് ജനമനസുകളിൽ ഇന്നും
മായാതെ ജീവിക്കുകയാണ്. പുതുപ്പള്ളി പള്ളിയുടെ
കല്ലറയിലേക്ക് അതുകൊണ്ട് തന്നെ ആശ്വാസം തേടി
തീർത്ഥാടനം പോലെ ആളുകൾ ഒഴുകിയെത്തുകയാണ്