തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. ശുചീകരണ തൊഴിലാളി എൻ.ജോയ് റെയിൽവേ പരിധിയിലുള്ള ടണലിൽ മുങ്ങി മരിച്ചതിനു
പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്.
രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.ഏഴു വകുപ്പുകളുടെ
മന്ത്രിമാരും തിരുവനന്തപുരം മേയറും
യോഗത്തിൽ പങ്കെടുക്കും.ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.റെയിൽവേ പരിധിയിലുള്ള 117 മീറ്ററിലേ മാലിന്യം
നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു റെയിൽവേയും നഗരസഭയും തമ്മിൽ
തുടരുന്ന തർക്കവും യോഗത്തിൽ ചർച്ചയാകും.തോട്ടിലേക്ക് റെയിൽവേ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളുന്നതും വിമർശനമായി ഉയർന്നേക്കാം.
Home News Breaking News ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു